top of page
Untitled-1.jpg

mumolupa

മുമോ

ലൂപ്പ 

MumoLupa is a compiled publication of Malayalam Short Stories written by Mahesh Ravi. The book is available as free to read 

Untitled-1.png
Mumolupa.png

11 ചെറുകഥകളടങ്ങിയ ഒരു പുസ്തകം. ഓരോ കഥകളും പല കാലഘട്ടങ്ങളിലൂടെയും മനുഷ്യരിലൂടെയും വികസിക്കുന്നു. ഭൗതികനിയമങ്ങൾക്കും അതീതമായ, എന്നാൽ നമ്മൾ തിരിച്ചറിയുന്ന ഒരു ലോകത്തു നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന കഥകൾ. 

എതിർദിശ |  മുമോലൂപ്പ | ചിലന്തികൾ | സഞ്ചാരി |  ജൂലൈ 

ഭ്രംശം | ഒരു മഴ | രക്തത്തുള്ളികൾ | കദ്രു | സമാന്തരങ്ങൾ | അമ മയാം 

Front_book_cover_over_light_surface_mockup copy.jpg

"The mode of story telling adopted by the author is fantastic. He ensures that each story leads your way to experience a different set of emotions.  Don't get deceived by its petite appearance, when you get hold of this book. A well-versed reader is sure to enjoy this book of multiple genres. Besides, the very appearance of this book will be an encouragement for a first time reader as well."

കാലത്തിനു മുന്പെയോ മറ്റോ എഴുതപ്പെട്ട , അപാരസാമ്യമില്ലാത്ത 10 ഉഗ്രൻ കഥകളാണ് മഹേഷ് രവിയുടെ മുമോ ലൂപ്പയിലൂടെ പോയ വാരം വായിച്ചു തീർത്തത് . ഒന്ന് ഒന്നിനോട് ചേരാത്ത പത്തു കഥകൾ എന്ന് വീണ്ടും വീണ്ടും പറഞ്ഞെ മതിയാവൂ . ഭാവന അത്രകണ്ട് വൈവിധ്യം , ഭംഗിയുള്ള ലളിതമായ അടുക്കു ചേർന്ന ഭാഷ . വിചിത്രമായ (വാച്യാർഥത്തിൽ എടുക്കണ്ട ) ഭാവനായുള്ള ഒരാൾക്കേ ഇത്തരത്തിൽ കഥകൾ മെനയാനാവൂ . കഥാകാരൻ ഭാവനാലോകത്തിൽ തെല്ലൊന്നുമാവില്ല അഭിരമിച്ചിട്ടുണ്ടാവുക .

നോക്കൂ , സാമ്പ്രദായിക മട്ടിലുള്ള രചനാരീതിയും , വിഷയവും ഉള്ളടക്കവും ഒന്നുമേ അല്ല ഇതിൽ ,ഒരല്പം വയലൻസ് , ഒരു കുറച്ചു ഭ്രമാത്മകത , വളരെ അധികം കിനാനടത്തം ഒക്കെ ഈ കഥകളിൽ ഉണ്ട് .

എല്ലാവര്ക്കും ഒരു "ഏറ്റവുംഅധികം" ഇഷ്ടം അനുവദനീയമാണല്ലോ , എന്നാൽ എനിക്കിഷ്ടപ്പെട്ടതു സമാന്തരങ്ങൾ ആണ് , അതിൽ അനൂപിനെയും . വായനയ്ക്ക് തടസ്സമാകരുതു ഒരു ആസ്വാദനക്കുറിപ്പും എന്നതിനാൽ ചുരുക്കി പറയാം.

മരിച്ചു ഏറെ നേരം കഴിഞ്ഞു മരണത്തിന്റെ തൗപ്പു അനൂപിന്റെ ഉള്ളിലേക്ക് അരിച്ചു കയറുമ്പോൾ യുക്തി യുക്തമായി ഒരു ഇൻസിഡന്റ് വ്യാഖ്യാനിക്കാനുള്ള വായനക്കാരന്റെ ശ്രമത്തെ തകർക്കുന്നു ആ കഥ .

ഇനി ക്രമമായി തുടങ്ങാം

സഞ്ചാരിയിലൂടെ തീർച്ചയായും നമുക്കും ടൈം ട്രാവൽ ചെയ്യാം . ചെയ്യാൻ സാധ്യമായ കൊടും കുറ്റം ചെയ്യാതിരിക്കാൻ അയാൾക്ക് സാധിച്ച പോലെ നമ്മിൽ പലര്ക്കും ഒരു നിമിഷത്തിന്റെ ഭ്രമത്തിൽ ചതിക്കപ്പെടുന്ന സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ചെയ്യുന്ന പാതകത്തിന്റെ പരിണാമം , ഭാവി കാണാൻ സാധിക്കുമെങ്കിൽ കുറ്റകൃത്യം കുറയുമായിരുന്നോ എന്ന് തോന്നുന്നവിധത്തിൽ ചിന്തിപ്പിക്കുന്നു സഞ്ചാരി .

മുമോ ലൂപ്പ എന്ന പേരെ വളരെ വിചിത്രമായി തോന്നുന്നില്ലേ ? കഥ സമാഹാരത്തിലെ മറ്റു പല കഥകൾ എന്നപോലെ തന്നെ ഈ ലോകത്തിൽ ഒന്നും അല്ല നടക്കുന്നത് .ഒരേ സമയം ജീവനും മരണവും പ്രവേശിക്കുന്ന ഒരു കഥ , പ്രണയവും രതിയും ഉള്ള കഥ , ഒപ്പം മരവിപ്പിക്കുന്ന മരണവും .

തെല്ലു ഭയപ്പെട്ടു , സർപ്പത്തെ വിവാഹം ചെയ്യേണ്ടി വരുമായിരുന്നു കദ്രു എന്ന കൊച്ചു പെൺകുട്ടിയുടെ വിഹ്വലമായ മുഖം കണ്ടു. അവൾ എങ്ങോട്ടേക്കാണാവോ മറഞ്ഞു പോയത്!

മിന്നാമിന്നി ചിലന്തിയും ബിന്ദുവും അമ്മാവന്റെ തറവാട്ടിലെ മരുന്ന് മണക്കുന്ന മുറിയും ഒക്കെ കണ്ടിട്ടില്ലാത്ത ഒരു മരുമക്കത്തായ കാലത്തേക്കല്ല, വിശ്വാസമോ അന്ധ വിശ്വാസമോ എന്ന് തിരിച്ചറിയപ്പെടാതെ കൈമാറ്റം ചെയ്യപ്പെടുന്ന മിത്തിന്റെ പിന്നിലേക്കാണ് വായനയെ നടത്തുക.

ബേപ്പൂർ സുൽത്താൻ വന്നു പോകുന്ന ഒരുമഴ മനോഹരമാണ് , മറ്റെല്ലാ കഥകളിൽ നിന്നും ഒരു മഴയും ഏറ്റവും വിരസമായ പ്രണയ കഥയും വളരെ മാറി യാണ് സ്‌നാചാരം.

 

ഒരു തുള്ളിയെ ഉള്ളൂ രക്തത്തുള്ളിഎങ്കിലും വളരെ പിരിമുറുക്കം തന്നു പോകുന്നു ആ കഥ. ജൂലായ് എന്ന ഡയറിക്കുറിപ്പും കൂടി വായിച്ചു കഴിഞ്ഞാൽ കുറെ നേരത്തേക്ക് നമുക്കും നടക്കാം വിഭ്രാമകരമായ , തെല്ലു ഭയപ്പെടുത്തുന്ന സങ്കല്പ ലോകത്തു കഥാപാത്രങ്ങൾക്കൊപ്പം .

ഇനിയും എഴുതുകയും ഞങ്ങളെ വിഭ്രമിക്കയും ചെയ്യുമല്ലോ ...

അനിഷ്യ ജയദേവ്

344813859_273100465138262_3734559616758109321_n.jpg
bottom of page